ടാറ്റയുടെ ചെറിയകാറായ നാനൊയ്ക്ക് ഭീഷണിയായി ഇത് മാരുതി പുതിയ കാര്‍ ഇറക്കുന്നു. മാരുതി സെര്‍വൊ. രണ്ട് മാസത്തിനുള്ളില്‍ ഈ കാര്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇത്രയും കാലം മാരുതി ഇക്കാര്യം രഹസ്യമായി വച്ചിരിയ്ക്കുകയായിരുന്നു.
നാനൊ നിരത്തില്‍ വിചാരിച്ച വിജയം കണ്ടില്ലെന്ന് വേണം പറയാന്‍. പലസ്ഥലങ്ങളിലും റോഡില്‍ വച്ച് നാനൊയ്ക്ക് തീപിടിച്ചത് ഒട്ടൊന്നുമല്ല നാനൊയുടെ സല്‍പേരിന് കളങ്കമേല്‍പ്പിച്ചത്. ഈ അവസരത്തിലാണ് മാരുതി ഒന്നര ലക്ഷം രൂപ വിലയുള്ള പുതിയ സെര്‍വൊയുമായി രംഗത്തെത്തുന്നത്.
ജപ്പാനിലാണ് സെര്‍വൊ ജനിച്ചത്. ഈ കാറിന് സുസുക്കി രൂപം നല്‍കിയിട്ട് ഏറെക്കാലമായിട്ടില്ല. മാരുതി 800 നേക്കാള്‍ ചെറിയ കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിയ്ക്കുന്നില്ലെന്ന് പലതവണ പറഞ്ഞ കമ്പനി രഹസ്യമായി ചെറിയ കാറിനായി ഗവേഷണം നടത്തുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി.
മാരുതിയുടെ മറ്റു ചെറിയ കാറുകളായ ആള്‍ട്ടൊ, വാഗണ്‍ ആര്‍, തുടങ്ങിയ ഗണത്തിലുള്ളതാണ് ഈ കൊച്ചു കാര്‍. നാനൊ പുറത്തിറങ്ങിയതോടെ മാരുതി 800 ന്റെ വില്പന ഗണ്യമായി കുറഞ്ഞിരുന്നു. ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയും മാരുതി 800 ന് അതോടെ നഷ്ടമായി.
കാഴ്ചയില്‍ നാനൊയേക്കാള്‍ മികച്ചതാണ് സെര്‍വൊ എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നാനൊയുടെ വില 1,30,000 രൂപയാണ്. എയര്‍കണ്ടിഷണറും മറ്റും വേണമെങ്കില്‍ വില 1,85,000 വരെ എത്തും. അതുകൊണ്ട് തന്നെ 1.5 ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വിലയുള്ള സെര്‍വൊ ടാറ്റ നാനൊയ്ക്ക് വന്‍ ഭീഷണിയാവും. ചെറിയ കാര്‍ നിര്‍മ്മാണത്തില്‍ മാരുതി സുസുക്കിയുടെ പരിചയ സമ്പത്തായിരിയ്ക്കും അവര്‍ക്ക് ഏറെ ഗുണം ചെയ്യുക.
അഞ്ച് വാതലുകള്‍ ഉള്ള സെര്‍വൊയ്ക്ക് 54 കുതിര ശക്തിയുണ്ട്. 660 സിസി പെട്രോള്‍ എഞ്ചിന്റെ ടോര്‍ക്ക് 64 എന്‍എം ആണ്. ഒരു ലിറ്റര്‍ പെട്രോളിന് ഓടാവുന്ന ദൂരവും കുറവല്ല. അഞ്ച് നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്.
No comments:
Post a Comment