Saturday, November 6, 2010

Live Cricket Stream

Wednesday, October 13, 2010

മറുനാടന്‍ പാട്ടുകാരെ......

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അന്‍വര്‍ എന്ന പ്രിഥ്വിരാജ് ചിത്രത്തിലെ വിജനതീരം എന്നു തുടങ്ങുന്ന ഗാനം ബോളിവൂഡിലെ സൂപ്പര്‍ ഗായകന്‍ സുഖ് വിന്ദര്‍ സിംഗ് ആലപിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുഖ് വിന്ദറിനൊപ്പം റാപ്പ് ഗായകന്‍ ബ്ലാസേയും ഈ ഗാനം ആലപിക്കുന്നു. ഇരുവരും ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് വേണ്ടി ആലപിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികാ നായകന്മാരായ പ്രിഥ്വിരാജും മമതാ മോഹന്‍ദാസും ചേര്‍ന്നാണ്. 

മറുനാടന്‍ ഗായകരുടെ വേലിയേറ്റം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കാലത്ത് മന്നാ ഡേ, ആശ ഭോസ്‌ലെ തുടങ്ങി ഉദിത് നാരായണ്‍ , ശ്രേയ ഗോശാല്‍ , സുനിധി ചൌഹാന്‍ , ഉഷാ ദീദി , ദാ ഇപ്പോള്‍  സുഖ് വിന്ദറില്‍ വന്നു നില്‍ക്കുന്നു. ഗായകരെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് ഇന്ന്. സംഗീത സംവിധായകര്‍ തന്നെ ഗാനവും ആലപിക്കുന്ന രീതിയാണ് ഇന്ന് പ്രിയമെന്ന് തോന്നുന്നു. നല്ല ഗായകനായിട്ടു കൂടി രവീന്ദ്രന്‍ പോലും വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഈ കടും കൈ ചെയ്തിരുന്നത്. ഔസേപ്പച്ചന്റെ ശബ്ദം ചെറിയ ചെറിയ ഹുംമിങ്ങിലൊക്കെ നേരത്തെ ഒതുക്കിയിരുന്നു ഇപ്പൊ കക്ഷിയും പാടാന്‍ തുടങ്ങി.. മോശം പറയരുതല്ലോ ഒരേ കടല്‍ എന്ന ചിത്രത്തിലെ യമുനാ വെറുതെ എന്ന ഗാനം ആസ്വാദ്യമായിരുന്നു. 

പുതു തലമുറയിലെ സംഗീത സംവിധായകരെല്ലാവരും തന്നെ നല്ല ഗായകരാണ്. എം ജയചന്ദ്രന്‍ , ശരത്, ബിജി ബാല്‍ , അല്‍ഫോന്‍സ്‌, രാഹുല്‍ രാജ്, ഷാന്‍ , ജാസ്സി, ദീപക് ദേവ് , ഗോപി സുന്ദര്‍ .... പിന്നെ മെലോഡൈന്‍ പോലെയുള്ള സോഫ്റ്റ്‌ വേര്‍സ്  വിപണിയില്‍ ഉള്ളപ്പോള്‍ ഇതു അണ്ടനും അടകോടനും ഗായകനാകം എന്ന അവസ്ഥയല്ലേ ഇപ്പൊ. കോളിവൂഡിലെ സ്റാര്‍ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ മെലോഡൈന്റെ ഉസ്താദാണ്. 

അപ്പൊ പിന്നെ ഗായകര്‍ ഇതു ചെയ്യും. അറിയാവുന്ന പണി മറ്റവര്‍ ചെയ്‌താല്‍ മറ്റവരുടെ പണി തന്നെ ചെയ്യുമെന്ന് അങ്ങു തീരുമാനിച്ചുവെന്നു തോന്നുന്നു. ശ്രീകുട്ടന്‍ ഇപ്പൊ തിരക്കുള്ള സംഗീത സംവിധായകന്‍ ആയില്ലേ. പണ്ടൊരിക്കല്‍ ഈ പണിക്കു പോയി പണി കിട്ടിയതാ ആശാന്. താണ്ഡവവും ചതുരംഗവും ഏറ്റില്ല... പിന്നെ ജഡ്ജി പണി തുടങ്ങിയതാ. അപ്പോഴാ പ്രിയന്‍ വിളിച്ചു പണി കൊടുത്തത്. അങ്ങനെ കാഞ്ചിവരവും പൊയ് സൊല്ല പൊറോവും കിട്ടി. പിന്നെ മലവെള്ള പാച്ചില്‍ പോലെ.. ഒരു നാള്‍ വരും, പെണ്‍ പട്ടണം, സകുടുംബം ശ്യാമള... ഇവിടെ തീരുമോ എന്തോ??

സ: ഉണ്ണിമേനോനും ഈ പണി ഒന്ന് പരീക്ഷിച്ചതാ.. സ്ഥിതി എന്ന ചിത്രത്തിലൂടെ... രണ്ട് നല്ല ഗാനങ്ങള്‍ മലയാളിക്ക് നല്‍കി.. മാത്രമോ ഒരു പടി കൂടി കടന്നു അങ്ങു അഭിനയിച്ചു കളഞ്ഞു. ആപ്പ ഊപ്പ വേഷമോന്നുമല്ല.. നല്ല ഗെറ്റ് അപ്പ്‌ നായകനായിട്ടു തന്നെ. ബാക്കിയുള്ളവര്‍ വെറുതെയിരിക്കുമോ. ഇപ്പൊ വിജയ്‌ യേശുദാസും ഈ പണി രണ്ടും കൂടി ചെയ്തിരിക്കുകയാ.. അവന്‍ എന്ന ചിത്രത്തില്‍ രണ്ട് നായകന്മാരില്‍ ഒരാള്‍.. മാത്രമല്ല ഒരു ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ വിജയ്‌ ആണത്രേ.. 

വിനീതിനെ പറ്റി പിന്നെ പറയേണ്ട ആവശ്യമില്ല... ഗായകനായി വന്നു... വേറെയൊന്നും നോക്കിയില്ല കേറിയങ്ങ് നായകനായി... അവിടെയും നിര്‍ത്തിയില്ല ബാലചന്ദ്രമേനോനെ പോലും തറ പറ്റിച്ചില്ലേ കക്ഷി.... കഥ തിരക്കഥ സംവിധാനം... ഗാനരചന, പാട്ട്, പോസ്റ്റര്‍ ഒട്ടിപ്പ്.... കാണാനും പുള്ളി മാത്രമേ കാണൂ എന്നു ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയെങ്കിലും അത്യാവശ്യം ആള്‍ക്കാര്‍ കണ്ട സിനിമയായി മാറി മലര്‍വാടി....

ഇത് കണ്ടു പണിയില്ലാതെ ഇരിക്കുന്ന നടന്മാരും സംവിധായകരും വെറുതെയിരിക്കുമോ? പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസുര്യ, സുരേഷ് ഗോപി, മംതാ മോഹന്‍ദാസ്‌... ഇവരൊക്കെ ഇപ്പോഴേ പണി തുടങ്ങി. .. പണ്ട് ബാലചന്ദ്രമേനോനും മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വര്യരുമൊക്കെ പാടി പ്രേക്ഷകരെ ഒരുപാട് സന്തോഷിപ്പിച്ചതല്ലേ.... 

നമുക്കൊക്കെ അങ്ങനെ തന്നെ വേണം.. യേശുദാസ് ശ്വാസം മുട്ടി പാടിയാല്‍ പോലും ഇതിലൊക്കെ എന്തു കാര്യം ഇരിക്കുന്നു എന്ന ഭാവമല്ലേ ഞാനുള്‍പ്പടെയുള്ള ഇതു മലയാളിക്കുമുള്ളത്... ശിവ ശിവാ സഹിക്ക്യ തന്നെ 

വണ്‍ ഡേ മാത്രം .... ഹെന്‍ട്രിയേട്ടാ

വിനയനും ഹെന്റ്റിയും കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിക്കെതിരെ എന്തൊക്കെ വിമര്‍ശന ശരങ്ങളാണ് തൊടുത്തു വിട്ടത്. അഭിനയിക്കാന്‍ അറിയാത്ത നടന്‍ , അഹങ്കാരി, പദ്മശ്രീ പുരസ്കാരത്തിന് യോഗ്യതയില്ലാത്ത വ്യക്തി..... എന്തൊക്കെ പുകിലാ ... ഹെന്റ്റിയാണെങ്കില്‍ ഇനി മമ്മൂട്ടിയെ വച്ച് ഒരു പടം പോലും എടുക്കില്ലെന്നാ വച്ച് കാച്ചിയിരിക്കുന്നത്. ഇക്കണ്ട നാളത്രെയും മമ്മൂട്ടിയെ വച്ച് പടം എടുതവരെല്ലാം മണ്ടന്മാര്‍ അല്ലേ? ഇനി ഈ ഹെന്റ്റി ആരെന്നല്ലേ? പണ്ടുപണ്ട്‌ മമ്മൂട്ടിയെ നായകനാക്കി യവനിക എന്നൊരു ചിത്രമെടുത്ത ആ ഹെന്‍ട്രി തന്നെയാണ്‌ ഈ ഹെന്‍ട്രി.

ഇത്തവണ റംസാന്‍കാലത്ത്‌ പ്രധാനമായും നാലുചിത്രങ്ങളാണ്‌ മലയാളത്തിലിറങ്ങിയത്‌. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയ്‌ന്റ്‌, വന്ദേമാതരം, മോഹന്‍ലാലിന്റെ ശിക്കാര്‍ , ലാല്‍ജോസ്‌ സംവിധാനം ചെയ്‌ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണവ. ഇതില്‍ ഹെന്‍ട്രിയുടെ വന്ദേമാതരമൊഴികെ മറ്റു മൂന്നെണ്ണവും തിയറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. പ്രിയ ഹെന്റ്റീ താങ്കള്‍ പറഞ്ഞ പ്രകാരം മമ്മൂട്ടി അഭിനയിക്കാന്‍ അറിയാത്ത അഹങ്കാരിയാണെങ്കില്‍ പിന്നെ പ്രാഞ്ചിയേട്ടന് സംഭവിച്ചതെന്താണ്. ഒന്നുമങ്ങട് മനസിലാവണില്ല്യ!!!

മമ്മൂട്ടി വലിയ അഭിനയപ്രതിഭയാണെന്നോ അല്ലെന്നോ നമുക്ക്‌ അഭിപ്രായം പറയാം. ഇക്കാലത്ത്‌ ചെലവില്ലാത്ത ഏകകാര്യം അഭിപ്രായം പറയലാണല്ലോ. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. മലയാളം എന്ന കൊച്ചുഭാഷ കാല്‍നൂറ്റാണ്ടായി മമ്മൂട്ടിയെ ഒരു നടനായി ഇവിടെ അംഗീകരിച്ചിട്ടുണ്ട്‌. മൂന്നു ദേശീയ അവാര്‍ഡുകളും പദ്മശ്രീയും നല്‍കി രാജ്യവും ആദരിച്ചിട്ടുണ്ട്.... അതുകൊണ്ട് പ്രാഞ്ചിയേട്ടനും വന്ദേമാതരവും ഏതൊക്കെ ലെവലിലാണ് നില്‍ക്കുന്നതെന്നാണ്‌ അന്വേഷിച്ച് ഒന്ന് തല പുകയ്ക്കെന്റെ ഹെന്‍ട്രിയേട്ടാ.