Tuesday, March 9, 2010

Try our New Tool bar

toolbar powered by Conduit

Saturday, March 6, 2010

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്‌ളൈറ്റുകളും ലൈവ്‌



Dijin
ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാങ്ങളെയെല്ലാം ലൈവായി നമുക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞാലോ?. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാള്‍ക്ക് അത് വലിയ ഒരു അനുഗ്രഹമായിരിക്കും. ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ പോലും വയ്യെന്ന്് നമ്മള്‍ പറഞ്ഞുതുടങ്ങിയ പുതിയ കാലത്ത് ഗൂഗിള്‍ മാപ്പ് തുടര്‍ച്ചയായി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പം നസറുദ്ദീന്‍ ഷായും

ന്ത്യന്‍ സിനിമയിലെ അഭിനയ ചക്രവര്‍ത്തിമാരായ മോഹന്‍ലാലും നസറുദ്ദീന്‍ ഷായും ഒന്നിയ്ക്കുന്നു. ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഒരുക്കുന്ന സാത് ഖൂന്‍ മാഫ് എന്ന ചിത്രത്തിലാണ് ഈ അഭിനയ പ്രതിഭകള്‍ ഒന്നിയ്ക്കുന്നത്.
 Mohanlal and Naseeruddin Shah are together


ഏഴ് പുരുഷന്‍മാരെ വട്ടംചുറ്റിയ്ക്കുന്ന കാമുകിയുടെ കഥയാണ് സാത് ഖൂന്‍ മാഫ് പറയുന്നത്. പ്രിയങ്ക
 

ലാലിന് കുലുക്കമില്ല, വീണ്ടും പരസ്യത്തില്‍


Mohanlal

മോഹന്‍‌ലാല്‍ പ്രമുഖ ആഭരണക്കടയുടെ ബ്രാന്‍ഡ് അം‌ബാസിഡറായതിനും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും എതിരെ സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്കാരികനായകര്‍ ആഞ്ഞടിച്ചിട്ടും നമ്മുടെ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍‌ലാലിന് കുലുക്കമില്ല. ഏറ്റവും പുതിയതായി മോഹന്‍‌ലാല്‍ പരസ്യക്കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ‘സ്വര്‍ണ്ണപ്പണയം’ ബിസിനസില്‍ കത്തിനില്‍ക്കുന്ന മണപ്പുറം ഫിനാന്‍സ് എന്ന കമ്പനിക്ക് വേണ്ടിയാണ്.

എത്രയും വേഗം കാണുക, ഇത് പുതിയ അനുഭവം

ദയാ ഹരേഷ്
ഇത് തമിഴ് സിനിമയുടെ പുതിയ മുഖം, വി ടി വി(വിണ്ണൈ താണ്ടി വരുവായാ). ആദ്യം തന്നെ പറയാം, ഒരിക്കലും ഈ സിനിമ മിസ് ആക്കരുത്. അങ്ങനെ ചെയ്താല്‍, സിനിമ ആസ്വദിക്കുന്ന ഒരാള്‍ക്ക് അതാവും ഏറ്റവും വലിയ നഷ്ടം. ഇങ്ങനെ ഒരു സിനിമ തമിഴില്‍ ഉണ്ടായിട്ടില്ല. മണിരത്നത്തിന്‍റെ ‘അലൈ പായുതേ’യേക്കാള്‍ രണ്ടു മടങ്ങ് മേലെ നില്‍ക്കുന്ന സിനിമയാണിത്. ഇതില്‍ കൂടുതല്‍ എന്തുറപ്പു വേണം?

‘സ്വാമിമാരോ? ഫൂ!’ - തൃഷ ആഞ്ഞടിക്കുന്നു!

Thrisha
PRO

സിനിമാതാരങ്ങളും ‘ആള്‍‌ദൈവങ്ങളും’ തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. കേരളത്തില്‍ പല നടിമാര്‍ക്കും ‘പൂജ’ ചെയ്തുകൊടുത്ത് അവസാനം പൂജപ്പുര ജയിലില്‍ ഗോതമ്പുണ്ട തിന്നുന്ന സന്തോഷ് മാധവന്‍ തൊട്ട് നടി രഞ്ജിതയോടൊപ്പം വീഡിയോ ക്ലിപ്പില്‍ ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുകയും ആളുകള്‍ തല്ലിക്കൊല്ലുമെന്ന നിലയായപ്പോള്‍ മുങ്ങുകയും ചെയ്ത നിത്യാനന്ദ പരമഹംസ സ്വാമികള്‍ വരെ ‘ആത്മീയ-സിനിമാലോക’ അവിശുദ്ധബന്ധത്തിന് മികച്ച ഉദാഹരണങ്ങളാണ്.

Wednesday, March 3, 2010

മലയാള സിനിമയില്‍ പ്രതീക്ഷയുടെ മുഴക്കങ്ങള്‍

കരുത്തുറ്റ പ്രമേയവുമായി പുതുമയാര്‍ന്ന കൂട്ടുകെട്ടില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്ന നാല് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു

മലയാള സിനിമയുടെ സ്ഥിരം കെട്ടുപാടില്‍നിന്ന് ഏറെ വ്യത്യസ്തമായ ടീം ഒന്നിക്കുന്ന നാല് ചിത്രങ്ങള്‍ക്ക് തുടക്കമിട്ടു. മോഹന്‍ലാല്‍ നായകനായി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ശിക്കാര്‍', മീരാജാസ്മിനെ പ്രധാന കഥാപാത്രമാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന 'പാട്ടിന്റെ പാലാഴി', സഞ്ജീവ്‌രാജിന്റെ 'ഫിലിം സ്റ്റാര്‍', ഷാജി അസീസ് ഒരുക്കുന്ന 'ഒരിടത്തൊരു പോസ്റ്റ്മാന്‍' എന്നിവയാണ് പുതിയ പ്രതീക്ഷകള്‍. ആ ചിത്രവിശേഷങ്ങളിലൂടെ...

താന്തോന്നി വരുന്നു



വലിയ തറവാടുകളില്‍ പേരുദോഷം കേള്‍പ്പിക്കാന്‍ ഒരു താന്തോന്നി ഉണ്ടാകുക സാധാരണമാണ്. വടക്കന്‍വീട്ടിലെ പ്രതാപശാലികളായ മക്കളില്‍ ഒരാളും താന്തോന്നിയാണ്. ചട്ടമ്പിത്തരം കൊണ്ട് കുടുംബത്തിനും ബന്ധുക്കള്‍ക്കും അവന്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മന്ത്രിയും ഡോക്ടറും കളക്ടറുമൊക്കെയായ ചേട്ടന്മാര്‍ക്ക് ഈ താന്തോന്നിയെ നന്നാക്കാനായതുമില്ല.പുതുമുഖ സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ് ഒരുക്കുന്ന 'താന്തോന്നി'യിലെ കൊച്ചുകുഞ്ഞ് എന്ന നായകനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ടി.എ. ഷാഹിദിന്‍േറതാണ് തിരക്കഥ.