വലിയ തറവാടുകളില്‍ പേരുദോഷം കേള്‍പ്പിക്കാന്‍ ഒരു താന്തോന്നി ഉണ്ടാകുക സാധാരണമാണ്. വടക്കന്‍വീട്ടിലെ പ്രതാപശാലികളായ മക്കളില്‍ ഒരാളും താന്തോന്നിയാണ്. ചട്ടമ്പിത്തരം കൊണ്ട് കുടുംബത്തിനും ബന്ധുക്കള്‍ക്കും അവന്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മന്ത്രിയും ഡോക്ടറും കളക്ടറുമൊക്കെയായ ചേട്ടന്മാര്‍ക്ക് ഈ താന്തോന്നിയെ നന്നാക്കാനായതുമില്ല.പുതുമുഖ സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ് ഒരുക്കുന്ന 'താന്തോന്നി'യിലെ കൊച്ചുകുഞ്ഞ് എന്ന നായകനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ടി.എ. ഷാഹിദിന്‍േറതാണ് തിരക്കഥ.
തോന്നിയതുപോലെ ജീവിക്കുകയും കുടുംബ മാഹാത്മ്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന താന്തോന്നിയായി പൃഥ്വിരാജ് തകര്‍പ്പന്‍ അഭിനയം കാഴ്ചവെക്കുന്നു. ആക്ഷനും കോമഡിയും സെന്റിമെന്റ്‌സുമൊക്കെ ചേര്‍ന്ന പക്കാ കുടുംബചിത്രമാണിതെന്ന് സംവിധായകന്‍ ജോര്‍ജ് വര്‍ഗീസ് പറയുന്നു.
"മായാ ബസാറി'ല്‍ മമ്മൂട്ടിയുടെ നായികയായിരുന്ന ഷീല കൗളാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, സായികുമാര്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, സാദിഖ്, ടോണി, ക്യാപ്റ്റന്‍ രാജു, അംബിക തുടങ്ങിയവരും താന്തോന്നിയിലുണ്ട്. വഴിതെറ്റിപ്പോകുന്ന താന്തോന്നികളുടെയെല്ലാം ജീവിതത്തിനു പിന്നില്‍ ചില സ്വകാര്യ ദുഃഖങ്ങളും വേദനകളുമുണ്ടെന്ന് സിനിമ പറയുന്നു. സജിത് മേനോനാണ് ഛായാഗ്രഹണം.
പഴയകാല ഗായകന്‍ ഉദയഭാനു ഈ സിനിമയില്‍ പാടുന്നുണ്ട്. പഴയ നാടകഗാനങ്ങളെ ഓര്‍മിപ്പിക്കുന്ന ഈ ഗാനം രചിച്ചത് ടി.എ. ഷാഹിദാണ്. ഷാഹിദും പൃഥ്വിരാജും കൂടെ പാടുന്നുണ്ട്.എറണാകുളം, ഒറ്റപ്പാലം, പൊള്ളാച്ചി, ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 'താന്തോന്നി' മാര്‍ച്ച് 18ന് തീയറ്ററുകളിലെത്തും. മരയ്ക്കാര്‍ ഫിലിംസാണ് സിനിമയുടെ നിര്‍മാണം.
No comments:
Post a Comment