വിനയനും ഹെന്റ്റിയും കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിക്കെതിരെ എന്തൊക്കെ വിമര്‍ശന ശരങ്ങളാണ് തൊടുത്തു വിട്ടത്. അഭിനയിക്കാന്‍ അറിയാത്ത നടന്‍ , അഹങ്കാരി, പദ്മശ്രീ പുരസ്കാരത്തിന് യോഗ്യതയില്ലാത്ത വ്യക്തി..... എന്തൊക്കെ പുകിലാ ... ഹെന്റ്റിയാണെങ്കില്‍ ഇനി മമ്മൂട്ടിയെ വച്ച് ഒരു പടം പോലും എടുക്കില്ലെന്നാ വച്ച് കാച്ചിയിരിക്കുന്നത്. ഇക്കണ്ട നാളത്രെയും മമ്മൂട്ടിയെ വച്ച് പടം എടുതവരെല്ലാം മണ്ടന്മാര്‍ അല്ലേ? ഇനി ഈ ഹെന്റ്റി ആരെന്നല്ലേ? പണ്ടുപണ്ട് മമ്മൂട്ടിയെ നായകനാക്കി യവനിക എന്നൊരു ചിത്രമെടുത്ത ആ ഹെന്‍ട്രി തന്നെയാണ് ഈ ഹെന്‍ട്രി.
ഇത്തവണ റംസാന്‍കാലത്ത് പ്രധാനമായും നാലുചിത്രങ്ങളാണ് മലയാളത്തിലിറങ്ങിയത്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്‌ന്റ്, വന്ദേമാതരം, മോഹന്‍ലാലിന്റെ ശിക്കാര്‍ , ലാല്‍ജോസ് സംവിധാനം ചെയ്‌ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയാണവ. ഇതില്‍ ഹെന്‍ട്രിയുടെ വന്ദേമാതരമൊഴികെ മറ്റു മൂന്നെണ്ണവും തിയറ്ററുകളില്‍ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. പ്രിയ ഹെന്റ്റീ താങ്കള്‍ പറഞ്ഞ പ്രകാരം മമ്മൂട്ടി അഭിനയിക്കാന്‍ അറിയാത്ത അഹങ്കാരിയാണെങ്കില്‍ പിന്നെ പ്രാഞ്ചിയേട്ടന് സംഭവിച്ചതെന്താണ്. ഒന്നുമങ്ങട് മനസിലാവണില്ല്യ!!!
മമ്മൂട്ടി വലിയ അഭിനയപ്രതിഭയാണെന്നോ അല്ലെന്നോ നമുക്ക് അഭിപ്രായം പറയാം. ഇക്കാലത്ത് ചെലവില്ലാത്ത ഏകകാര്യം അഭിപ്രായം പറയലാണല്ലോ. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. മലയാളം എന്ന കൊച്ചുഭാഷ കാല്‍നൂറ്റാണ്ടായി മമ്മൂട്ടിയെ ഒരു നടനായി ഇവിടെ അംഗീകരിച്ചിട്ടുണ്ട്. മൂന്നു ദേശീയ അവാര്‍ഡുകളും പദ്മശ്രീയും നല്‍കി രാജ്യവും ആദരിച്ചിട്ടുണ്ട്.... അതുകൊണ്ട് പ്രാഞ്ചിയേട്ടനും വന്ദേമാതരവും ഏതൊക്കെ ലെവലിലാണ് നില്‍ക്കുന്നതെന്നാണ് അന്വേഷിച്ച് ഒന്ന് തല പുകയ്ക്കെന്റെ ഹെന്‍ട്രിയേട്ടാ.
No comments:
Post a Comment