Showing posts with label Gossips. Show all posts
Showing posts with label Gossips. Show all posts

Saturday, March 6, 2010

ലാലിന് കുലുക്കമില്ല, വീണ്ടും പരസ്യത്തില്‍


Mohanlal

മോഹന്‍‌ലാല്‍ പ്രമുഖ ആഭരണക്കടയുടെ ബ്രാന്‍ഡ് അം‌ബാസിഡറായതിനും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും എതിരെ സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാംസ്കാരികനായകര്‍ ആഞ്ഞടിച്ചിട്ടും നമ്മുടെ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍‌ലാലിന് കുലുക്കമില്ല. ഏറ്റവും പുതിയതായി മോഹന്‍‌ലാല്‍ പരസ്യക്കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ‘സ്വര്‍ണ്ണപ്പണയം’ ബിസിനസില്‍ കത്തിനില്‍ക്കുന്ന മണപ്പുറം ഫിനാന്‍സ് എന്ന കമ്പനിക്ക് വേണ്ടിയാണ്.

‘സ്വാമിമാരോ? ഫൂ!’ - തൃഷ ആഞ്ഞടിക്കുന്നു!

Thrisha
PRO

സിനിമാതാരങ്ങളും ‘ആള്‍‌ദൈവങ്ങളും’ തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. കേരളത്തില്‍ പല നടിമാര്‍ക്കും ‘പൂജ’ ചെയ്തുകൊടുത്ത് അവസാനം പൂജപ്പുര ജയിലില്‍ ഗോതമ്പുണ്ട തിന്നുന്ന സന്തോഷ് മാധവന്‍ തൊട്ട് നടി രഞ്ജിതയോടൊപ്പം വീഡിയോ ക്ലിപ്പില്‍ ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുകയും ആളുകള്‍ തല്ലിക്കൊല്ലുമെന്ന നിലയായപ്പോള്‍ മുങ്ങുകയും ചെയ്ത നിത്യാനന്ദ പരമഹംസ സ്വാമികള്‍ വരെ ‘ആത്മീയ-സിനിമാലോക’ അവിശുദ്ധബന്ധത്തിന് മികച്ച ഉദാഹരണങ്ങളാണ്.